Hivision Channel

മാസപ്പടി കേസിലെ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സിഎംആര്‍എല്‍.

മാസപ്പടി കേസിലെ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സിഎംആര്‍എല്‍. നേരത്തെ സിംഗിള്‍ ബെഞ്ച് ഈ ആവശ്യം നിരസിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വീണ വിജയനെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിനിടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.

റെയ്ഡില്‍ കണ്ടെടുത്ത ഡയറിയിലെ മറ്റ് പേരുകളെ കേന്ദ്രീകരിച്ചും തെളിവ് ശേഖരണം തുടങ്ങി. 2019-ല്‍ ക്ലോസ് ചെയ്ത വീണയുടെ അബുദാബി ബാങ്ക് അക്കൗണ്ടും ഇ ഡിയുടെ അന്വേഷണ പരിധിയിലാണ്. അക്കൗണ്ട് വഴിയുള്ള ഇടപാടുകള്‍ പരിശോധിക്കും. റെയ്ഡില്‍ 242 അക്കൗണ്ടുകളിലായി 18.36 കോടി രൂപ ഇ ഡി മരവിപ്പിച്ചിരുന്നു. ഇതില്‍ വീണയുടെ മൂന്നോളാം അക്കൗണ്ടുകള്‍ ഉള്‍പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *