
സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പുതിയ കേരളം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സെക്രട്ടറിയേറ്റ് ആയി നമ്മുടെ മാറ്റുക ആണ് ലക്ഷ്യം.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാറ്റത്തിനു തുടക്കമിടും. എത്ര രാത്രി ആയാലും തീര്‍ക്കാന്‍ പറ്റുന്ന മുഴുവന്‍ ഫയലുകളും തീര്‍ക്കും. അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. സിസ്റ്റമറ്റിക് ആയാല്‍ കാര്യമായ ജോലികള്‍ ജീവനക്കാര്‍ക്ക് ഉണ്ടാകില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.














