Hivision Channel

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ 1 വീതം എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിപയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പ്പെട്ട ഒരാളെ ഇന്ന് ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കി. 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പെട്ട ഒരാളെയാണ് ഇന്ന് ക്വാറന്റൈനില്‍ നിന്നു ഒഴിവാക്കിയിരിക്കുന്നത്. രോഗബാധിതന്റെ സഹപ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. രോഗബാധിതന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *