Hivision Channel

മുഖ്യമന്ത്രിയേയും മകള്‍ വീണയെയും അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു .

Security concept: computer keyboard with word Cyber Crime, selected focus on enter button background, 3d render

പേരാവൂര്‍:മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണയെയും അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ പോലീസില്‍ പരാതി . പേരാവൂര്‍ കുനിത്തല സ്വദേശി ജിത്ത് പനക്കലിനെതിരെയാണ് സി.പി.എം പേരാവൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എ.രജീഷ് പരാതി നല്‍കിയത്.
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയും വീണക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുമാണ് പോസ്റ്റ്.സമൂഹത്തില്‍ ലഹള ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടുവെന്നാണ് പരാതി.സൈബര്‍ വിംങ്ങിന്റെ സഹായത്തോടെ പേരാവൂര്‍ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *