ഇരിക്കൂര്‍: പൊലീസ് സ്റ്റേഷനിലെ അസി. സബ്. ഇന്‍സ്‌പെക്ടര്‍ ബി.പ്രശാന്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍. കുറ്റാന്വേഷണ രംഗത്തെ മികവ് പരിഗണിച്ചാണ്് അസി. സബ്. ഇന്‍സ്‌പെക്ടര്‍ ബി. പ്രശാന്തിന് കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ നിന്നും ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചത്. ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആസാം സ്വദേശിയുടെ തലയോട്ടി കണ്ടെടുത്ത കേസിന്റെ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയും ആസം സ്വദേശിയായ പ്രതിയെ പിടികൂടുകയും ചെയ്ത കേസിന്റെ അന്വേഷണ മികവിനാണ് ഉളിക്കല്‍ സ്വദേശിയായ ബി. പ്രശാന്തിന് ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചത്.