കഴിഞ്ഞ 14 വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ 1,523 പേര്‍ കൊല്ലപ്പെട്ടെന്ന് കണക്കുകള്‍. കാട്ടാന ആക്രമണത്തില്‍ മാത്രം 273 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കടുവയുടെ ആക്രമണത്തില്‍ 11 പേരും കാട്ടുപന്നിയുടെ ആക്രമണത്തില്‍ 63 പേരും കൊല്ലപ്പെട്ടു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ 63 പേര്‍ക്കും ജീവന്‍ നഷ്ടമായി.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 9 പേര്‍ക്കും പാമ്പുകളുടെ കടിയേറ്റ് 1421പേരും മരിച്ചു. വന്യജീവി ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത് 2018-19 വര്‍ഷത്തിലാണ്. 146 പേര്‍ പേരാണ് മരണപ്പെട്ടത്. 2024 ല്‍ മുതല്‍ 2025 ജനുവരി വരെ മാത്രം 53 പേരാണ് കൊല്ലപ്പെട്ടത്. 2022ന് ശേഷം വന്യജീവി ആക്രമണത്തിലെ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്.