Hivision Channel

ജില്ലാ ക്രൈംബ്രാഞ്ച് കണ്ണൂര്‍ റൂറല്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.പി സുജിത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍

കണ്ണൂര്‍: കുറ്റാന്വേഷണ രംഗത്തെ മികവ് പരിഗണിച്ച് ജില്ലാ ക്രൈംബ്രാഞ്ച് കണ്ണൂര്‍ റൂറല്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.പി.സുജിത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍.2021 ല്‍ കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് എ ടി എം കവര്‍ച്ച ചെയ്ത് 24 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് 16 ലക്ഷം രുപ വീണ്ടെടുത്ത കേസിലും,ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആസാം സ്വദേശിയുടെ തലയോട്ടി കണ്ടെടുത്ത കേസിലെ അന്വേഷണത്തില്‍ കൊലപാതക കേസ് തെളിയിച്ച് ആസാം സ്വദേശിയായ പ്രതിയെ പിടികൂടിയ കേസിലെയും അന്വേഷണ മികവിനാണ് ഇരിട്ടി എടക്കാനം സ്വദേശിയായ കെ.പി.സുജിത്തിനെ ഡി.ജി.പിയുടെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *