Hivision Channel

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നാളെ പയ്യാമ്പലത്ത് നടക്കും

അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ ഇന്ന് കണ്ണൂരിലെത്തിക്കും. മട്ടന്നൂരിലെത്തിക്കുന്ന മൃതദേഹം വിലാപ യാത്രയായാണ് തലശേരിയിലേക്ക് കൊണ്ടുപോകുന്നത്. ഉച്ച മുതല്‍ തലശേരിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ പയ്യാമ്പലത്തു വെച്ചാണ് സംസ്‌കാരം നടത്തുന്നത്.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ എട്ട് മണിയോടെയായിരുന്നു മരണം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്‌നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.

Leave a Comment

Your email address will not be published. Required fields are marked *