Hivision Channel

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് 11.30 ഓടെ ചെന്നൈയില്‍ നിന്ന് പുറപ്പെടും

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിലെത്തിച്ചു. എയര്‍ ആംബുലന്‍സില്‍ മൃതദേഹം കൊണ്ടുവരാനുള്ള നടപടിക്രമം പൂര്‍ത്തിയായി. 11.30 ഓടെ എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് പുറപ്പെടും. മൃതദേഹം ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. റെഡ് വോളണ്ടിയര്‍മാരും നേതാക്കളും കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം എത്തിക്കും. പതിനാല് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദര്‍മര്‍പ്പിക്കാന്‍ വിലാപയാത്ര നിര്‍ത്തും. കോടിയേരിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നേതാക്കള്‍ കണ്ണൂരിലേക്കെത്തും. പ്രതിപക്ഷനേതാവ് ഉള്‍പ്പടെയുള്ളവരും കണ്ണൂരിലെത്തും. സംസ്‌ക്കാരം നാളെ വൈകിട്ട് മൂന്ന് പയ്യാമ്പലത്ത് മണിക്ക് നടക്കും.

Leave a Comment

Your email address will not be published. Required fields are marked *