
കൊട്ടിയൂര്‍: ഹിന്ദു ഐക്യവേദിയുടെയും ക്ഷേത്രസംരക്ഷണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്ര സന്നിധിയില്‍ സര്‍വ്വ ഐശ്വര്യ പൂജ നടത്തി. യജ്ഞാചാര്യന്‍ ദേവീ ഉപാസകനുമായ മൂലയില്‍ രവീന്ദ്രന്‍ കാക്കയങ്ങാടും, കൊട്ടിയൂര്‍ ഗോപിനാഥും കാര്‍മ്മികത്വം വഹിച്ചു. ഇ.എന്‍ രാജേന്ദ്രന്‍, ഭാസ്‌കരന്‍, സുരേഷ് വയല്‍പുരയില്‍, കെ.പി രാജന്‍, രാജേഷ് നടുംകല്ലയില്‍, കെ.എസ് രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി ഭക്തജനങ്ങള്‍ സര്‍വ്വ ഐശ്വര്യ പൂജയില്‍ പങ്കാളികളായി.














