Hivision Channel

സംസ്ഥാനത്ത് കെ.എസ്.ഇ.ബി. ആരംഭിച്ച വൈദ്യുതവാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കായി ഏകീകൃത ആപ് വരുന്നു

സംസ്ഥാനത്ത് കെ.എസ്.ഇ.ബി. ആരംഭിച്ച വൈദ്യുതവാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കായി ഏകീകൃത ആപ് വരുന്നു.സംസ്ഥാനത്ത് കെ.എസ്.ഇ.ബി ആരംഭിച്ച 1,227 ചാര്‍ജിങ് കേന്ദ്രങ്ങളില്‍ അഞ്ചുതരത്തിലുള്ള ആപ്പുകളാണ് ഉപയോഗിച്ചുവരുന്നത്.ഇത്രയും ആപ്പുകള്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡു ചെയ്ത് ഉപയോഗിക്കുന്നത് മധ്യദൂര-ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.സംസ്ഥാനത്ത് ഏകീകൃത അപ്പ് നടപ്പിലാക്കുന്നതിനായി കെ.എസ്.ഇ.ബി. ബോര്‍ഡ് യോഗം അനുമതി നല്‍കി.ഇതിനായി റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിങ് വിഭാഗം ചീഫ് എന്‍ജിനിയര്‍ ചെയര്‍മാനായുള്ള എട്ടംഗ സമിതിയും രൂപീകരിച്ചു.സംസ്ഥാനത്ത് പ്രഖ്യാപിച്ച 62 അതിവേഗ ചാര്‍ജിങ് കേന്ദ്രങ്ങളില്‍ 35 എണ്ണവും 1,165 വൈദ്യുതപോസ്റ്റ് ചാര്‍ജിങ് കേന്ദ്രങ്ങളില്‍ 536 എണ്ണവും പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *