
വടക്കഞ്ചേരിയില്‍ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരായ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കാന്‍ നടപടി തുടങ്ങി. ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിയില്‍ ഇടിച്ചുണ്ടായ അപകടം ദാരുണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കെഎസ്ആര്‍ടിസി വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്, സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും.അപകടത്തെക്കുറിച്ച് വിദ്യാഭ്യാസം വകുപ്പ് അന്വേഷണം നടത്തും.വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് ചുമതലയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. യാത്ര പോകുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.














