Hivision Channel

മദ്യവും മയക്കുമരുന്നും സ്വാതന്ത്ര്യത്തിന്റെ അര്‍ഥം നഷ്ടപ്പെടുത്തുന്നു;
രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ

മദ്യവും മയക്കുമരുന്നും സ്വാതന്ത്ര്യത്തിന്റെ അര്‍ഥം നഷ്ടപ്പെടുത്തുന്നതാണെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പള്ളിക്കുന്ന് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വിദേശ മദ്യമൊഴുക്കി ജനതയുടെ സ്വാതന്ത്ര്യ വാഞ്്ചയെ ലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു. സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ ഭാഗമായി മദ്യവിരുദ്ധ പ്രസ്ഥാനത്തിന് മഹാത്മജി നേതൃത്വം നല്‍കിയത് ഇക്കാരണത്താലാണ്. സമാനമായ മുന്നേറ്റമാണ് ലഹരിക്കെതിരെ ഇന്ന് കേരളം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *