Hivision Channel

വടക്കാഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഇന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

വടക്കാഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഇന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറുക. ടൂറിസ്റ്റ് ബസിന്റെ ശരാശരി വേഗത 84 കീമി ആയിരുന്നുവെന്ന് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന ഇന്ന് മുതല്‍ കര്‍ശനമായി നടക്കും. അനധികൃതമായി ഘടിപ്പിച്ചവയെല്ലാം മാറ്റി രണ്ടുദിവസത്തിനുള്ളില്‍ ബസ് വീണ്ടും പരിശോധനയ്ക്ക് എത്തിക്കണമെന്നാണ് നിര്‍ദേശം. അനധികൃത രൂപമാറ്റം നടത്തിയതിന് 23 ബസുകള്‍ക്കെതിരെ നടപടിയെടുത്തു. ബസുകള്‍ക്ക് 6,500 വീതം പിഴയും ചുമത്തി.

Leave a Comment

Your email address will not be published. Required fields are marked *