Hivision Channel

കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്തയായ മുതല ബബിയ മരിച്ചു

കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്തയായ മുതല ബബിയ മരിച്ചു.ഞായറാഴ്ച രാത്രി പത്തരയോടെയാണ് ബബിയ ചത്തത്.അനന്തപുരം ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു ബബിയ. ബബിയയോടുള്ള സ്നേഹസൂചകമായി ശരീരം പൊതുദര്‍ശനത്തിന് വെച്ചു സസ്യാഹാരം മാത്രമായിരുന്നു ഇത് കഴിച്ചിരുന്നത്. ബബിയയ്ക്ക് ഏകദേശം 77 വയസ്സ് പ്രായമുണ്ടെന്നാണ് കരുതുന്നത്. പടച്ചോറു നല്‍കാന്‍ പൂജാരി പേര് വിളിക്കുമ്പോള്‍ ബബിയ എത്തിച്ചേരുന്ന കാഴ്ച കൗതുകകരമായിരുന്നു.1945ല്‍ ഒരു ബ്രിട്ടീഷ് സൈനികന്‍ ക്ഷേത്രത്തിലൂണ്ടായിരുന്ന മുതലയെ വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് ബബിയ ഈ ക്ഷേത്രക്കുളത്തിലേക്ക് എത്തുന്നത്. ഇതോടെ ക്ഷേത്രത്തിലെത്തുന്നവരുടെ പ്രധാന ആകര്‍ഷണമായി ബബിയ മാറി.

Leave a Comment

Your email address will not be published. Required fields are marked *