
പേരാവൂര്‍: വിധവ സംരക്ഷണ സമിതി പേരാവൂര്‍ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് നിര്‍വഹിച്ചു. വി.എസ്.എസ് ചെയര്മാന് പി.ജെ ജോണി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ രാമചന്ദ്രന്, ഫാ. മാത്യു മാന്തോട്ടത്തില്‍, വി എസ് എസ് പ്രസിഡന്റ് രാധിക താറ്റിയാട്ട് എന്നിവര്‍ സംബന്ധിച്ചു.














