
പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവല്‍ക്കരണം നല്‍കുന്നതിനുമായി എല്ലാവര്‍ഷവും ഒക്ടോബര്‍ 11-ന് അന്താരാഷ്ട്ര ബാലികാദിനം ആയി ആചരിക്കുന്നു. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചു തുടങ്ങിയത്. ഈ ദിവസം എല്ലാ രാജ്യങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. 2011 ഡിസംബര്‍ 19-ന് ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്തു ചേര്‍ന്ന സമ്മേളനത്തിലാണ് പെണ്‍കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്.പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതവും വിദ്യാസമ്പന്നവും ആരോഗ്യകരവുമായ ഒരു ജീവിതത്തിനുള്ള അവകാശമുണ്ട്. അവര്‍ പക്വതയുള്ള സ്ത്രീകളായിരിക്കുമ്പോഴും സുരക്ഷിതരായിരിക്കുന്ന ചുറ്റുപാടുകള്‍ ഒരുക്കേണ്ടതുണ്ട്. ‘നമ്മുടെ സമയം ഇപ്പോള്‍-നമ്മുടെ അവകാശങ്ങള്‍, നമ്മുടെ ഭാവി’ എന്നതാണ് ഈ വര്‍ഷത്തെ പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിനത്തിന്റെ പ്രമേയം.














