
കണ്ണൂര്‍:ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ പെരിങ്ങത്തൂര്‍-മുക്കില്‍പീടിക റോഡ് വഴിയുള്ള ഗതാഗതം ഒക്ടോബര്‍ 16 വരെ നിരോധിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങള്‍ മേക്കുന്ന്-കീഴ്മാടം-കടവത്തൂര്‍ റോഡ് വഴിയോ അണിയാരം-ബാവച്ചി റോഡിലൂടെയോ പോകണമെന്ന് ജില്ലാ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.














