
അങ്കമാലി: പൂളക്കുറ്റി ഉരുള്‍പൊട്ടലില്‍ ജീവന്‍രക്ഷാപ്രവര്‍ത്തനം നടത്തിയ ജെ.സി.ബി ഡ്രൈവര്‍ ജിബിന്‍ ജോസഫിനെ കണ്‍സ്ട്രക്ഷന്‍ എക്യൂപ്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍(സി.ഇ.ഒ.എ) സംസ്ഥാന കമ്മറ്റി ആദരിച്ചു. അങ്കമാലി അഡ്‌ലക്‌സില്‍ നടന്ന പരിപാടിയില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് ധന സഹായം നല്‍കിയാണ് ആദരിച്ചത്. സി.ഇ.ഒ.എ സംസ്ഥാന പ്രസിഡണ്ട് ജിജി കടവില്‍ ജനറല്‍ സെക്രട്ടറി സമീര്‍ ബാബു, വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുട്ടി വാളുവെട്ടിക്കല്‍, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കടൂര്‍, സെക്രട്ടറി കെ പ്രദീപന്‍, പേരാവൂര്‍ മേഖല പ്രസിഡണ്ട് സക്കരിയ ബാണത്തുംകണ്ടി, പി. അനീഷ്, എം. ജെയിംസ് എന്നിവര്‍ പങ്കെടുത്തു.














