
കാക്കയങ്ങാട്: ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചവിട്ടി പൊന്തല്‍ വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവാവും ഐ.ടി.ഐ ട്രെയിനിയുമായ സി.അഭിഷേകിനെയും പഴശ്ശിരാജ കളരി അക്കാദമി പരിശീലകന്‍ പി.ഇ ശ്രീജയന്‍ ഗുരുക്കളേയും പേരാവൂര്‍ ഗവ. ഐ.ടി.ഐ യുടെ നേതൃത്വത്തില്‍ അനുമോദിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പാള്‍ എം.പി വത്സന്‍ ഉപഹാരങ്ങള്‍ നല്‍കി. പി.അനീഷ് ,ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, പി.വി ഷാജി, ഒ ബി സുനീഷ്, കെ.എം നൗഷജ, ബിജു പോള്‍ എന്നിവര്‍ സംസാരിച്ചു.














