
പേരാവൂര്‍: ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) പേരാവൂര്‍ ഡിവിഷന്‍ സമ്മേളനം പി.വി.നാരായണന്‍ സ്മാരക ഹാളില്‍ നടന്നു.ഓട്ടോ തൊഴിലാളി യൂണിയന്‍ പേരാവൂര്‍ ഏരിയ സെക്രട്ടറി കെ.ടി ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.ജെ ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. സി.പി.എം പേരാവൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എ.രജീഷ്, പി.പ്രകാശന്‍, കെ.റഹീം, കെ.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.പേരാവൂർ ടൗണിലെ വാഹന പാർക്കിംങ്ങിന് വിപുലമായ സൗകര്യമൊരുക്കണമെന്ന് സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.പ്രസിഡന്റ് കെ.ജെ.ജോയിക്കുട്ടി,വൈസ് പ്രസിഡന്റ് പി.മോഹനൻ, സെക്രട്ടറി പി.ജയപ്രകാശൻ, ജോയിന്റ് സെക്രട്ടറി കെ.സി.ഷംസുദീൻ, ട്രഷറർ കെ.സതീശൻ എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.















