
പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് അതിദരിദ്രരുടെ അതിജീവനം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലുള്ള അതിദരിദ്രരുടെ അവകാശ രേഖകളുടെ വിതരണം പേരാവൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍, ജില്ല പഞ്ചായത്ത് അംഗം വി ഗീത, പഞ്ചായത്ത് വൈസ് പ്രസിണ്ട് നിഷ ബാലകൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി ഹനീഫ ചിറ്റാക്കൂല്‍, പഞ്ചായത്ത് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.














