
ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പിന്‍വലിക്കാന്‍ അധികാരമില്ല. ഇത് വ്യാജ ഏറ്റുമുട്ടല്‍. സര്‍ക്കാരും ഗവര്‍ണറും സര്‍വകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഈ നീക്കം പല വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍. ലൈംഗീക ആരോപണം, പൊലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാരിനെതിരെ ഉണ്ട്. ഏറ്റുമുട്ടല്‍ ആണെന്ന് വരുത്തി തീര്‍ക്കുന്നു. ലോകത്തില്‍ എവിടെയാണ് ഇത്തരത്തില്‍ ഗവര്‍ണര്‍ മുന്‍പ് കത്ത് നല്‍കിയത്? ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമം. കാര്‍ഷിക മേഖല വന്‍ തകര്‍ച്ചയിലാണ്. നെല്ലും തേങ്ങയും സംഭരിക്കുന്നില്ല. കര്‍ഷകര്‍ കണ്ണുനീരിലാണ്. വലിയ പ്രതിസന്ധിയാണ്. ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ന്ന് തരിപ്പണമായി. ഇതെല്ലാം മറച്ചുവെക്കാനാണ് നീക്കമെന്നും വി ഡി സതീശന്‍ പറഞ്ഞു














