Hivision Channel

ലഹരിക്കെതിരായ ബൈക്ക് റാലിക്ക് കണ്ണൂരില്‍ സ്വീകരണം

ലഹരിമുക്ത ഭവനം ലഹരിമുക്ത ഗ്രാമം ലഹരി മുക്ത കേരളം എന്ന മുദ്രാവാക്യവുമായി വിമുക്തി മിഷനും ഭാരതീയ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സും സംയുക്തമായി നടത്തുന്ന ബൈക്ക് റാലിക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കി. എക്‌സൈസ് വകുപ്പും ജില്ലാ വിമുക്തി മിഷനും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്.
ലഹരിമുക്ത ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ 25ന് കാസര്‍കോട് നിന്നും ആരംഭിച്ച റാലി നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. ഓരോ ജില്ലയിലും അതത് ജില്ലയിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അധ്യാപകരുടെ നേതൃത്വത്തിലാണ് റാലി. 15 വാഹനങ്ങളിലായി 30 പേര്‍ കണ്ണൂര്‍ ജില്ലയില്‍ പങ്കെടുത്തു. പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍, കടമ്പൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ റാലി ഒക്ടോബര്‍ 27ന് കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്തും.
കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപം നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ അഗസ്റ്റിന്‍ ജോസഫ്, അസി. എക്സൈസ് കമ്മീഷണര്‍ ടി രാഗേഷ്, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം സുജിത്ത്, ജാഥാ ക്യാപ്റ്റനും സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാന ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ ഗൈഡുമായ ഷീല ജോസഫ്, അസിസ്റ്റന്റ് സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ ഗൈഡുമാരായ പി പ്രശാന്ത്, നൂറുല്‍ അമീന്‍, ജിജി ചന്ദ്രന്‍, ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ ഗൈഡ് വി കെ സര്‍ജിത്ത്, ജില്ലാ സെക്രട്ടറി എം പ്രീന, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ പ്രേമലത എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *