
പേരാവൂര്‍: ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ,പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ബാല സൗഹൃദ കേരളം നാലാം ഘട്ടത്തിന്റെ ഭാഗമായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ ശാക്തീകരണ ശില്‍പശാല പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജയരാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലിസമ്മ ജോസഫ്, ബ്ലോക്ക് സെക്രട്ടറി ആര്‍ സജീവന്‍, പല്‍പ്പുമെമ്മോറിയല്‍ യു.പി സ്‌കൂള്‍ പ്രധാനാധ്യാപിക ഷീല, പേരാവൂര്‍ ശിശു വികസന പദ്ധതി ഓഫീസര്‍ ടി.കെ ഷെര്‍ലി എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളും സംവിധാനങ്ങളും എന്ന വിഷയത്തില്‍ ചൈല്‍ഡ് ലൈന്‍ ജില്ല കോഡിനേറ്റര്‍ അമല്‍ജിത്ത്, ബാല സൗഹൃദ പഞ്ചായത്ത് ഘടന എന്ന വിഷയത്തില്‍ കില ഫാക്കല്‍റ്റി സജീന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു.














