
തലക്കാണി: ഗവ. യു.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി നീണ്ടുനോക്കി ടൗണില്‍ സമൂഹ ചിത്രരചന സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പന്‍തുരുത്തിയില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജിം നമ്പുടാകം അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ സാറ എന്‍,സുനില്‍ ബാബു കെ, നിമ്മി അനീഷ്, എം.ജി ഷിജു, ജെയ്‌മോന്‍ കല്ലുപുരയ്ക്കകത്ത് എന്നിവര്‍ സംസാരിച്ചു. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഉള്‍പ്പടെ നിരവധി ആളുകള്‍ പരിപാടിയില്‍ പങ്കാളികളായി.














