
ആലപ്പുഴ അരൂര്‍ പുത്തനങ്ങാടി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കള്ളനെ പിടികൂടി. രാജേഷ് എന്നയാളെ മാവേലിക്കരയില്‍ നിന്നാണ് പിടികൂടിയത്. മോഷണംപോയ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. തിരുവാഭരണം ,കിരീടം ,സ്വര്‍ണക്കൂട് എന്നിവയാണ് മോഷണം പോയത്.ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മുണ്ടും ഷര്‍ട്ടും ധരിച്ച് മുഖംമൂടിയുമിട്ടാണ് ദൃശ്യങ്ങളില്‍ കള്ളനെ കാണാനാകുന്നത്. ശ്രീകോവിലിലെത്തിയ കള്ളന് ഭഗവാനെ തൊഴുത് വണങ്ങുന്നതാണ് ആദ്യം ദൃശ്യങ്ങളിലുള്ളത്.














