Hivision Channel

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു

കണ്ണൂര്‍:കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഉന്നത വിജയം നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. ജില്ലാതല വിതരണോദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എ പി രാജീവന്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. ജില്ലാ എക്‌സിക്യുട്ടിവ് ഓഫീസര്‍ സോജു അരിപ്പ, കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി വി നാരായണന്‍, ഡി കെ ടി എഫ് ജില്ലാ സെക്രട്ടറി വള്ളില്‍ നാരായണന്‍, ബി കെ എം യു ജില്ലാ സെക്രട്ടറി കെ വി ബാബു, ബി എം എസ് ജില്ലാ വൈസ് പ്രസിഡണ്ട് വനജ രാഘവന്‍, എസ് ടി യു ജില്ലാ സെക്രട്ടറി അബ്ദു മൂന്നാംകുന്ന്, എച്ച് എം എസ് ജില്ലാ സെക്രട്ടറി ജി രാജേന്ദ്രന്‍, സി പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *