Hivision Channel

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കൃഷിദര്‍ശന്‍ പരിപാടി 22ന് തുടങ്ങും

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് തല കൃഷിദര്‍ശന്‍ പരിപാടി നവംബര്‍ 22 മുതല്‍ 26 വരെ പിണറായി പഞ്ചായത്തില്‍ നടക്കും. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു.
നവംബര്‍ 22 മുതല്‍ കാര്‍ഷിക പ്രദര്‍ശനം, നവംബര്‍ 23ന് കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന കൃഷിയിട സന്ദര്‍ശനം, 24ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് മുമ്പാകെ സന്ദര്‍ശനത്തിന്റെ റിപ്പോര്‍ട്ടിംഗ് എന്നിവ നടക്കും. 25ന് കൃഷിവകുപ്പ് മന്ത്രിയുടെ കൃഷിയിട സന്ദര്‍ശനം, കര്‍ഷകരുമായി കൂടിക്കാഴ്ച, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യല്‍ എന്നിവയും 26ന് പ്രശ്‌ന പരിഹാരത്തിന് കര്‍ഷക അദാലത്ത്, പൊതുസമ്മേളനം, കാര്‍ഷിക ജാഥ, മികച്ച കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള അവാര്‍ഡ് ദാനം, ജില്ലാ കൃഷിക്കൂട്ട സംഗമം എന്നിവയും നടത്തും.
പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ ശൈലജ പദ്ധതി വിശദീകരിച്ചു. തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജമുന റാണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, വിവിധ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *