
കൊട്ടിയൂര്‍:നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെയും വന്യമൃഗശല്യത്തിനെതിരെയും കാര്‍ഷിക വിളകളുടെ വില തകര്‍ച്ചക്കെതിരെയും കോണ്‍ഗ്രസ് കൊട്ടിയൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ നീണ്ടുനോക്കിയില്‍ സമാപിച്ചു. സമാപന പൊതുയോഗം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.പി.സി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൊട്ടിയൂര്‍ മണ്ഡലം പ്രസിഡന്റ്
സണ്ണി വേലിക്കകത്ത്, കെ പി സി സി മെമ്പര്‍ അഡ്വ.അബ്ദുള്‍ റഷീദ്
കോണ്‍ഗ്രസ് നേതാക്കളായ മാത്യു പറമ്പന്‍ , ജോസഫ് പൂവ്വക്കുളം, ജോയി,
അഗസ്റ്റിന്‍ വടക്കേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.














