Hivision Channel

ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം

നവംബര്‍ 19- അന്താരാഷ്ട്ര പുരുഷ ദിനം. ‘ആണ്‍കുട്ടികളെയും പുരുഷന്മാരെയും സഹായിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.ലോകത്ത് 60 രാജ്യങ്ങളോളം ഈ ദിനം ആഘോഷിക്കുന്നുണ്ട്. സമൂഹത്തിന് പുരുഷന്മാര്‍ നല്‍കുന്ന മികച്ച സംഭാവനകളെ ആദരിക്കുന്നതിനായാണ് ഇങ്ങനെ ഒരു ദിനം കൊണ്ടാടുന്നത്. ഒപ്പം പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും ആരോഗ്യത്തിനും ഈ ദിനം പ്രാധാന്യം നല്‍കുന്നുണ്ട്.

1999 മുതലാണ് യുനെസ്‌കോയുടെ ആഹ്വാനപ്രകാരം പുരുഷദിനം ആചരിക്കാന്‍ തുടങ്ങിയത്. അമ്മമാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊക്കെ വേണ്ടി ഒരു ദിനം മാറ്റിവെക്കുമ്പോള്‍ ലോകത്ത് പുരുഷന്മാര്‍ക്കും തുല്യ പ്രാധാന്യം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് യുനെസ്‌കോ ലോക പുരുഷ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യന്‍ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിച്ചത്.

പുരുഷന്മാരില്‍ മികച്ച വ്യക്തിത്വങ്ങളെ ആദരിക്കാനും ലിംഗ സമത്വം ഘോഷിക്കാനുമൊക്കെയാണ് ഈ ദിനം പ്രയോജനപ്പെടുത്തുന്നത്. പുരുഷന്മാരുടെ ശാരീരിക- മാനസികാരോഗ്യത്തില്‍ അവബോധം സൃഷ്ടിക്കുക, പുരുഷന്മാരുടെ നേട്ടങ്ങളും വിജയങ്ങളും ആഘോഷിക്കുക, എല്ലാ മേഖലകളിലുമുള്ള ലിംഗസമത്വം ഉറപ്പാക്കുക, പുരുഷന്മാര്‍ക്കെതിരായ വിവേചനത്തെ ഒഴിവാക്കുക എന്നത് എല്ലാം ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *