Hivision Channel

ഓരോ പ്രീ പ്രൈമറി സ്‌കൂളും മാതൃക വിദ്യാലയം ആക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രീ-പ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക ചട്ടക്കൂട് വികസിപ്പിക്കും എന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഓരോ പ്രീ പ്രൈമറി സ്‌കൂളിനെയും മാതൃക വിദ്യാലയം ആക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യപ്പെടുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളം വഴിയാണ് എല്ലാ ജില്ലകളിലും മാതൃകാ പ്രീ പ്രൈമറി സ്‌കൂളുകള്‍ സ്ഥാപിച്ചു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായി ഉല്ലാസം ലഭിക്കുന്ന തരത്തില്‍ പന്ത്രണ്ട് ഇടങ്ങളില്‍ ക്ലാസ് മുറികളില്‍ സജ്ജീകരിച്ചിട്ടുണ്ട്. സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി അനുവദിച്ച തുക ഉപയോഗിച്ചാണ് നവീകരണം നടത്തിയിട്ടുള്ളത്.പാങ്ങോട് ഗവ: എല്‍.പി.സ്‌കൂളിലെ നവീകരിച്ച പ്രീ-പ്രൈമറി വിഭാഗത്തിന്റേയും പാര്‍ക്കിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Leave a Comment

Your email address will not be published. Required fields are marked *