
കാക്കയങ്ങാട്: വിളക്കോടില്‍ നിയന്ത്രണം വിട്ട മിനിലോറി വൈദ്യുത തൂണിലിടിച്ച് അപകടം.കൊട്ടിയൂര്‍ പന്ന്യാംമലയില്‍ നിന്നും ഊരത്തൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് ബുധനാഴ്ച രാവിലെ 5 മണിയോടെ വിളക്കോട് ടൗണിന് സമീപം അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ മാത്രമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.ഇദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കെ എസ് ഇ ബി അധികൃതര്‍ തകര്‍ന്ന വൈദ്യുത തൂണ്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.














