Hivision Channel

എക്‌സൈസ് നടത്തിയ റെയ്ഡില്‍ 42 കുപ്പി വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: സ്‌പെഷല്‍ സ്‌ക്വാഡ് സി. ഐ. പി.പി ജനാര്‍ദ്ദനന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് പേരാവൂരില്‍ നടത്തിയ റെയ്ഡില്‍ 42 കുപ്പി വിദേശ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. പേരാവൂര്‍ മുള്ളേരിക്കല്‍ മന്ദാരക്കണ്ടി ഹൗസില്‍ രവീന്ദ്രനെയാണ് അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ നിര്‍മ്മലന്‍ തമ്പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. ടി.ശരത്, ടി. കെ. ഷാന്‍, അനശ്വര,സോള്‍ ദേവ് എന്നിവരാണ് റെയ്ഡ് നടത്തിയത്.രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.

Leave a Comment

Your email address will not be published. Required fields are marked *