Hivision Channel

Local News

ഓട്ടോറിക്ഷയിൽ 10 ലിറ്റർ വാറ്റുചാരായം കടത്തിയ പേരാവൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു

പേരാവൂർ : കുനിത്തല ഭാഗത്ത് ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ 10 ലിറ്റർ വാറ്റുചാരായം കടത്തിയ ഓട്ടോ ഡ്രൈവർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു.തെരു സ്വദേശി പുതിയേടത്ത് വീട്ടിൽ പി. ബിജുവി നെതിരെയാണ് കേസ്.എക്സൈസ് സംഘത്തെ കണ്ട പ്രതി ഓടി പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.
കണ്ണൂർ എക്സൈസ് ഇന്റലിജന്റ്സ് ബ്യുറോയിൽ നിന്നും രഹസ്യ വിവരം ലഭിച്ചതുപ്രകാരം ബിജു കുറച്ചു ദിവസങ്ങളായി പേരാവൂർ എക്സൈസിന്റെ
നിരീക്ഷണത്തിലായിരുന്നു.പത്ത് ലിറ്റർ ചാരായവും ഓട്ടോറിക്ഷയും പതിനായിരം രൂപയും
കസ്റ്റഡിയിലെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ എം. പി. സജീവൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ് സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കൊയാക്കണ്ടി, വി. എൻ.സതീഷ്, സി.സുരേഷ്കെ.എ.മജീദ്, ജി. സന്ദീപ് , പി. വി.അഭിജിത്ത് എന്നിവർ പങ്കെടുത്തു.

മുഴക്കുന്നില്‍ ഹരിതടൂറിസം സാധ്യതകള്‍ പഠിക്കാന്‍ വനംവകുപ്പ് ഉന്നതതല സംഘം പഞ്ചായത്ത് സന്ദര്‍ശിച്ചു

കാക്കയങ്ങാട്:മുഴക്കുന്ന് പഞ്ചായത്തില്‍ ഹരിതകേരള മിഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ടൂറിസം’ സാധ്യതകളെ പറ്റി പഠിക്കാന്‍ വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പഞ്ചായത്തിലെ ബാവലി പുറംപോക്ക് ഭൂമിയില്‍ സന്ദര്‍ശനം നടത്തി.സന്ദര്‍ശനത്തിന് ശേഷം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ടി ബിന്ദു അധ്യക്ഷയായി. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്തിന്റെ കൈവശമുള്ള 136 ഏക്കര്‍ ഭൂമിയിലെ അയ്യപ്പന്‍കാവ് ഭാഗത്തെ പച്ചത്തുരുത്ത്,പാലപ്പുഴയിലെ പഴശ്ശി രാജ കളരി, അതിനോട് ചേര്‍ന്ന പുറംമ്പോക്ക് ഭൂമി, ചാക്കാട് ഭാഗത്തെ ഭൂമി എന്നിവയിലാണ് സംഘം സന്ദര്‍ശനം നടത്തിയത്.ഉത്തരമേഖല സിസിഎഫ് പ്രീത, എസിഎഫ് രാജന്‍,കണ്ണൂര്‍ ഡിഎഫ്ഒ കാര്‍ത്തിക്, കൊട്ടിയൂര്‍ റേഞ്ചര്‍ സുധീര്‍ നാരോത്ത് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.വൈസ് പ്രസിഡന്റ് സി കെ ചന്ദ്രന്‍, സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ വി വി വിനോദ്, എ വനജ, പഞ്ചായത്ത് സെക്രട്ടറി വി രാമചന്ദ്രന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ഈരായിക്കൊല്ലി ശ്രീ മുത്തപ്പന്‍ മടപ്പുര തിറമഹോത്സവത്തിന് കൊടിയേറി

പേരാവൂര്‍:ഈരായിക്കൊല്ലി ശ്രീ മുത്തപ്പന്‍ മടപ്പുര തിറമഹോത്സവത്തിന് കൊടിയേറി.മാതമംഗലം രാഘവന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.കൊമ്പ്രകണ്ടി മുകുന്ദന്‍,എം കെ രാജന്‍,സി കുഞ്ഞനന്ദന്‍,എം ഷമേജ്,സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി

പുരളിമല മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

പേരാവൂര്‍:പുരളിമല മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവത്തിന് കൊടിയേറി.മടപ്പുര പ്രസിഡന്റ് പി പി പ്രീത് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.രാമചന്ദ്രന്‍,പി പി സുകുമാരന്‍,കെ അനില്‍ദാസ്,കെ ഉമേഷ്,ദാമോദരന്‍,ബാലന്‍ പെരുവണ്ണാന്‍,സി ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

കേരള സംസ്ഥാന ചെറുകിട റൈസ് ഫ്‌ളോര്‍ ആന്റ് ഓയില്‍ മില്ലേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി താലൂക്ക് സമ്മേളനം

കേരള സംസ്ഥാന ചെറുകിട റൈസ് ഫ്‌ളോര്‍ ആന്റ് ഓയില്‍ മില്ലേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി താലൂക്ക് സമ്മേളനം പെരുമ്പുന്നയില്‍ നടന്നു.ജില്ലാ പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സഞ്ജീവ് സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ശശി,നൗഷാദ് എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി ഷാജി പ്രസിഡന്റ്, ശിവന്‍ വൈസ് പ്രസിഡന്റ്,സനേഷ് സെക്രട്ടറി,ബെന്നി ജോയിന്റ് സെക്രട്ടറി,ബിനു ട്രഷററുമായുള്ള 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേറ്റു.ചെറുകിടമില്ലുകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കേരള സംസ്ഥാന ചെറുകിട റൈസ് ഫ്‌ളോര്‍ ആന്റ് ഓയില്‍ മില്ലേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി താലൂക്ക് സമ്മേളനം

കേരള സംസ്ഥാന ചെറുകിട റൈസ് ഫ്‌ളോര്‍ ആന്റ് ഓയില്‍ മില്ലേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി താലൂക്ക് സമ്മേളനം പെരുമ്പുന്നയില്‍ നടന്നു.ജില്ലാ പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സഞ്ജീവ് സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ശശി,നൗഷാദ് എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി ഷാജി പ്രസിഡന്റ്, ശിവന്‍ വൈസ് പ്രസിഡന്റ്,സനേഷ് സെക്രട്ടറി,ബെന്നി ജോയിന്റ് സെക്രട്ടറി,ബിനു ട്രഷററുമായുള്ള 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേറ്റു.ചെറുകിടമില്ലുകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്‍; ശുചീകരണം

പേരാവൂര്‍:വലിച്ചെറിയല്‍ മുക്ത ക്യാമ്പയിനിന്റെ ഭാഗമായി പേരാവൂര്‍ പഞ്ചായത്ത് കുടുംബശ്രീ എഡിഎസിന്റെ നേതൃത്വത്തില്‍ തെരു ,പാറമുണ്ട,കുനിത്തല ഭാഗങ്ങളില്‍ ശുചീകരണ പ്രവര്‍ത്തി നടത്തി

ബജറ്റിനെതിരെ പേരാവൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി

പേരാവൂര്‍:കേരള സര്‍ക്കാരിന്റെ ബജറ്റിനെതിരെ പേരാവൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി.പൂക്കോത്ത് സിറാജ് ഉദ്ഘാടനം ചെയ്തു.സക്കറിയ ബാണത്തും കണ്ടി അധ്യക്ഷത വഹിത്തു.സി പി ഷഫീക്ക,സലാം പാണമ്പ്രോന്‍ എന്നിവര്‍ സംസാരിച്ചു.അഷ്‌റഫ് ആലക്കണ്ടി,അസീസ് വി,സജീര്‍ ചെക്യാട്ട്,ജുനൈദ് പൂക്കോത്ത്,ഹംസ തറാല്‍ എന്നിവര്‍ നേതൃത്വം നല്‍കി

പേരാവൂരില്‍ ഐസ് പോപ്പിന്റെ ഔട്ട്‌ലറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

പേരാവൂര്‍ കൊട്ടിയൂര്‍ റോഡില്‍ പെട്രോള്‍പമ്പിന് സമീപം ഐസ് പോപ്പിന്റെ ഔട്ട്‌ലറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ചെവിടിക്കുന്ന് ജുമാ മസ്ജിദ് ഖത്തീബ് അസീസ് ഫൈസി,അരിപ്പയില്‍ മുഹമ്മദ് ഹാജി,യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ എം ബഷീര്‍,പി പി ഷമാസ്,അബ്ദുള്‍ സലാം പാണമ്പ്രോന്‍ എന്നിവര്‍ സംബന്ധിച്ചു

പെരുമ്പാമ്പിനെ പിടികൂടി

കൊട്ടിയൂര്‍:പെരുമ്പാമ്പിനെ പിടികൂടി.കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ നമ്പുടാകം ജോഷിയുടെ വീടിന് സമീപത്ത് നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.കൊട്ടിയൂര്‍ വെസ്റ്റഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.ജെ റോബര്‍ട്ട്,വാച്ചര്‍മാരായ ബിനോയി,തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്.പിടികൂടിയ പാമ്പിനെ വനത്തില്‍ തുറന്ന് വിട്ടു.