
ഇരിട്ടി: ടൗണ്‍ മുസ്ലീം ലീഗ് ദ്വിദിന സമ്മേളനത്തോട് അനുബന്ധിച്ച് പദയാത്ര നടന്നു. കീഴൂരില്‍ നിന്നും ആരംഭിച്ച പദയാത്ര മുനിസിപ്പല്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് ചായിലോട് ടൗണ്‍ മുസ്ലീം ലീഗ് ഭാരവാഹികളായ പി.പി മായന്‍, വി.പി അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ക്ക് പതാക നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി, മുനിസിപ്പല്‍ മുസ്ലീം ലീഗ് പ്രസിഡണ്ട് എം.എം മജീദ്, തറാല്‍ ഈസ എന്നിവര്‍ സംസാരിച്ചു.
എം.കെ ഹാരിസ്, നാസര്‍ കേളോത്ത്, കെ.ടി മുഹമ്മദ്, എന്‍.കെ ഷറഫുദ്ദീന്‍, പാറയില്‍ സക്കരിയ, അബ്ദുറഹ്മാന്‍ ചാല, ജാഫര്‍ തറാല്‍, കെ വി നൗഷാദ് നേതൃത്വം നല്‍കി.














