
പേരാവൂര്‍: ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവവും ആഴിപൂജയും ഡിസംബര്‍ 23,24,25 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പേരാവൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 23 ന് വെള്ളിയാഴ്ച വൈകുന്നേരം 6മണിക്ക് വിശേഷാല്‍ പൂജ സ്വാമിമാരുടെ ഭജന എന്നിവയ്ക്ക് ശേഷം നടക്കുന്ന ഉദ്ഘാടന സമ്മേളനം ഡോ. വി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആദരിക്കല്‍ ചടങ്ങും നൃത്ത സന്ധ്യയും അരങ്ങേറും. 24 ന് രാത്രി 8മണിക്ക് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള താലപ്പൊലി ഘോഷയാത്ര കുനിത്തല മുക്കില്‍ സംഗമിച്ച് ക്ഷേത്രത്തില്‍ എത്തിച്ചേരും. രാത്രി 10 ന് മാത്യൂസ് വൈത്തിരി നയിക്കുന്ന വയനാട് നാട്ടുകൂട്ടത്തിന്റെ നാടന്‍ കലാസന്ധ്യ, 12 മണിക്ക് മാളികപുറത്തെഴുന്നള്ളത്ത്, 25 ന് ഞായറാഴ്ച പുലര്‍ച്ചെ ആഴി പ്രദക്ഷിണം, ആഴിവാരല്‍ എന്നിവയും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ ഡോ. വി രാമചന്ദ്രന്‍, ദിനേശ് ബാബു,വി.കെ വിനേശന്‍,
കൂട്ട ജയപ്രകാശ്, എ മനോജ് എന്നിവര്‍ പറഞ്ഞു.














