Hivision Channel

നാടിന്റെ വികസനം; സര്‍ക്കാര്‍ ഒപ്പമെന്ന് മുഖ്യമന്ത്രി

നാടിന്റെ വികസനത്തിന് സര്‍ക്കാര്‍ ഒപ്പം നില്‍ക്കുന്നുവെന്നും,എതിര്‍പ്പുകളുണ്ടെങ്കില്‍ അത് കൃത്യമായി പരിഹരിച്ച് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പെരളശ്ശേരി പാലം ശിലാസ്ഥാപന ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.ദേശീയ പാത സ്ഥലമേറ്റെടുക്കലിനെതിരെ ഏറ്റവും വലിയ സമരം നടന്നത് മലപ്പുറത്താണ്.എന്നാല്‍ കഴിഞ്ഞ സഭയില്‍ കുഞ്ഞാലിക്കുട്ടി തന്നെ സ്ഥലമേറ്റെടുക്കലിനെ അഭിനന്ദിച്ചു.കൃത്യമായി നഷ്ടപരിഹാരം കിട്ടിയെന്ന് കുഞ്ഞാലിക്കുട്ടി തന്നെ സമ്മതിച്ചു. ദേശീയ പാത വികസനം നടക്കുന്നതിന്റെ പേരില്‍ സംസ്ഥാനത്ത് ആരും വിഷമം അനുഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *