
പാതയോരത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഫുട്‌ബോള്‍ ലോകകപ്പ് വേളയില്‍ സ്ഥാപിച്ച കട്ട് ഔട്ടുകളും കൊടിതോരണങ്ങളും മാറ്റാത്തതില്‍ കോടതിക്ക് അതൃപ്തി. മരണം സംഭവിക്കാന്‍ കാത്തിരിക്കുകയാണോയെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.അനധികൃത കൊടിതോരണവും ബാനറും വെക്കുന്നവര്‍ കാറില്‍ യാത്ര ചെയ്യുന്നവരാണ്. അത്തരം ആളുകള്‍ക്ക് പ്രശ്‌നം ഇല്ല. സാധാരണക്കാരാണ് ഇതെല്ലാം കൊണ്ട് വലയുന്നതെന്നും കോടതി വിമര്‍ശിച്ചു.തൃശൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കഴുത്തില്‍ റോഡരികിലെ പ്ലാസ്റ്റിക് ചരട് കുരുങ്ങി പരുക്കേറ്റ സംഭവത്തിലാണ് ഹൈക്കോടതി രോഷം പ്രകടിപ്പിച്ചത്.














