
കരിക്കോട്ടക്കരി: സെന്റ് തോമസ് യു.പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. ആന്റണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.എം ദേവസ്യ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മാനേജര്‍ ഫാ. റൂബിള്‍ മാര്‍ട്ടിന്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. മദര്‍ പി ടി എ പ്രസിഡണ്ട് ലിജി സാം, ജെസ്ലിന്‍ ഷിബു, സിസ്റ്റര്‍ ഡോളി ജോര്‍ജ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സോജന്‍ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.














