
പേരാവൂര്‍: ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പെരുമ്പുന്ന ഗവ.എല്‍.പി സ്‌കൂളിലെ കുട്ടികള്‍ മൈത്രി ഭവന്‍ സന്ദര്‍ശിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.പി ജയരാജന്‍, മൈത്രി ഭവന്‍ ഉപദേശക സമിതി അംഗം ഫാ.തോമസ് മുണ്ടമറ്റം, രാജു മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മൈത്രിഭവന്‍ അന്തേവാസികളോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചാണ് കുട്ടികള്‍ മടങ്ങിയത്.














