
ദേശീയ ജൂനിയര്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനു പോയി നാഗ്പുരില്‍ മരിച്ച നിദ ഫാത്തിമ(10)യുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു.പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ആലപ്പുഴയില്‍ എത്തിക്കുകയായിരുന്നു. നിദ ഫാത്തിമ പഠിക്കുന്ന സ്‌കൂളായ ആലപ്പുഴ എസ്.ഡി.വി. ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. മന്ത്രി പി. പ്രസാദ്, എച്ച്. സലാം എം.എല്‍.എ. എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ശനിയാഴ്ച രാവിലെ 9.45ഓടെ മൃതദേഹം കൊച്ചിയിലെത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും സംസ്‌കാര ചടങ്ങുകള്‍ നേരത്തെയാക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കൂടി ഇടപെട്ട് നേരത്തെ എത്തിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ഏഴിന് മുമ്പേ തന്നെ മൃതദേഹം നെടുമ്പാശ്ശേരി
വിമാനത്താവളത്തില്‍ എത്തിച്ചു.ബന്ധുക്കളും ജനപ്രതിനിധികളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. സ്‌കൂളിളിലെ പൊതുദര്‍ശനത്തിന് ശേഷം 12.30ഓടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കും.














