Hivision Channel

61ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക്; മുന്നില്‍ കണ്ണൂര്‍

61ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക്. ഇന്ന് 56 ഇനങ്ങളിലാണ് മത്സരം നടക്കുക. പ്രധാന വേദിയിലെ കുച്ചിപ്പുഡി മത്സരത്തോടെയാണ് ഇന്ന് മത്സരങ്ങള്‍ ആരംഭിക്കുക. മറ്റ് കലോത്സവങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലത്തെ ഏറ്റവും വലിയ പ്രത്യേകത, സമയക്രമമാണ്. മത്സരങ്ങള്‍ എല്ലാം തന്നെ സമയവ്യത്യാസമില്ലാതെ കൃത്യസമയത്ത് തന്നെ നടന്നു.

കലോത്സവം മൂന്നാം ദിനത്തിലേക്ക് എത്തുമ്പോള്‍ 458 പോയിന്റോടെ കണ്ണൂരാണ് മുന്നിലുളളത്. അഞ്ച് പോയിന്റിന്റെ വ്യത്യാസത്തില്‍ 453 പോയിന്റോട് കോഴിക്കോട് തൊട്ടുപിന്നിലുണ്ട്. പാലക്കാട്, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. നിലവിലെ ചാമ്പ്യന്‍മാരായ പാലക്കാട് 448 പോയിന്റാണ് നേടിയിരിക്കുന്നത്. 56 ഇനങ്ങളിലാണ് ഇന്ന് മത്സരം നടക്കുന്നത്. തിരുവാതിര, ഓട്ടന്‍തുള്ളല്‍, ചവിട്ടുനാടകം, ഹയര്‍സെക്കണ്ടറി വിഭാഗം ഒപ്പന എന്നീ ഇനങ്ങളും ഇന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *