Hivision Channel

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവം:ചികിത്സ വീഴ്ച ഉണ്ടായോയെന്ന് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ ചികിത്സ വീഴ്ച ഉണ്ടെന്ന ആരോപണം അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഉച്ചയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.

വീഴ്ച ഉണ്ടായെങ്കില്‍ നടപടിയെടുക്കും. വയനാട് ജില്ലാ ആശുപത്രിയെ ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയാക്കി മാറ്റിയത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലും ആരോഗ്യവകുപ്പിലും ഉള്ള ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ഉണ്ട്. ഇതില്‍ ഏത് വിഭാഗത്തിനാണ് വീഴ്ച പറ്റിയത് എന്ന് കണ്ടെത്തും. വയനാട്ടില്‍ ചികില്‍സാ സൗകര്യം കൂട്ടുന്നത് ഗൗരവമായി പരിഗണിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *