Hivision Channel

സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കാതായിട്ട് ഒന്നര മാസത്തോളം ആയി

പേരാവൂര്‍: ഗ്രാമ പഞ്ചായത്തിലെ കുനിത്തല മുക്ക് മുതല്‍ കുനിത്തലവരെയുള്ള 10 ഓളം സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കാതായിട്ട് ഒന്നര മാസത്തോളം ആയി.പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടും ഫലമൊന്നും ഇല്ലെന്ന് നാട്ടുകാര്‍.കഴിഞ്ഞ ദിവസങ്ങളില്‍ ഒക്കെ പേരാവൂര്‍ പഞ്ചായത്തില്‍ പുലിപേടി നിലനിന്ന സാഹചര്യത്തിലും പുലര്‍ച്ചെയും രാത്രിയും കാല്‍നട യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഭീതിയോടെ മൊബൈലിന്റെ വെളിച്ചത്തിലാണ് നടക്കേണ്ടി വന്നത്.നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച എല്‍ ഇ ഡി സ്ട്രീറ്റ് ലൈറ്റുകള്‍ സര്‍വ്വീസ് ചെയ്യേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനാണെങ്കിലും ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന്. മാത്രമല്ല നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം.ചില എല്‍ ഇ ഡി ലൈറ്റുകള്‍ സര്‍വ്വീസ് ചെയ്യാന്‍ അഴിച്ച് കൊണ്ട് പോയെങ്കിലും ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. പേരാവൂര്‍ പഞ്ചായത്തിലെ തന്നെ ഏറ്റവും മോശം റോഡായ കുനിത്തല വായന്നൂര്‍ റോഡിലൂടെ വെളിച്ചവും ഇല്ലാതെ കാല്‍നടയാത്ര കൂടി ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട് അധികൃതര്‍ മനസിലാക്കണം.

Leave a Comment

Your email address will not be published. Required fields are marked *