
കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി ടവര്‍ ഉദ്ഘാടനത്തിന്റെയും ടി.നസ്‌റുദ്ദീന്‍ സ്മാരക ഹാള്‍ സമര്‍പ്പണത്തിന്റെയും ഭാഗമായി നടത്തുന്ന ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് കേളകത്ത് സ്വീകരണം നല്‍കി.ജനറല്‍ സെക്രട്ടറി ശശീന്ദ്രന്‍ കോലോത്ത്, പ്രസിഡന്റ് രജീഷ് ബൂണ്‍, ജാഥാ ലീഡര്‍ സുധാകരന്‍,എസ്.ജെ തോമസ്,ടോമി മാത്യു എന്നിവര്‍ സംസാരിച്ചു.














