
വേക്കളം: പേരാവൂര്‍ ഐസിഡിഎസിന്റെ ആഭിമുഖ്യത്തില്‍ കോളയാട് പഞ്ചായത്തിലെ അഞ്ച് അങ്കണവാടികളുടെ നേതൃത്വത്തില്‍ വേക്കളം എയ്ഡഡ് യു.പി സ്‌കൂളില്‍ കൗമാരക്കാര്‍ക്ക് പോഷകാഹാര ബോധവത്കണ ക്ലാസ് സംഘടിപ്പിച്ചു.ആര്‍ബിഎസ്‌കെ നേഴ്സ് പി ജിന്‍സി ക്ലാസെടുത്തു. ഹെഡ്മാസ്റ്റര്‍ കെ.പി രാജീവന്‍, അധ്യാപകരായ വി.ഐ നി, ആശ്രിത് കെ, കാന്തിമതി പി.വി, ശ്രീജിത്ത് എ.ഇ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ അഞ്ച് അങ്കണവാടികളിലെ അധ്യാപികമാരായ രാഗിണി വി. ഷിജിന മോഹ,ശ്യാമള കെ,ജിന്‍ഷ എന്‍ , ശ്രുതി കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.














