Hivision Channel

മലയാളം സര്‍വ്വകലാശാല വിസി നിയമന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്

ഗവര്‍ണ്ണറെ മറികടന്ന് മലയാളം സര്‍വ്വകലാശാല വിസി നിയമന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. ഗവര്‍ണ്ണര്‍ ഇതുവരെ ഒപ്പിടാത്ത സര്‍വ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സര്‍ച്ച് കമ്മിറ്റിയുണ്ടാക്കാനാണ് തീരുമാനം. കമ്മിറ്റിയിലേക്ക് രാജ്ഭവന്‍ പ്രതിനിധിയെ നല്‍കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത് നല്‍കി. ഗവര്‍ണ്ണറുടെ പ്രതിനിധിക്ക് പുറമെ സര്‍ക്കാറിന്റെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെയും സിണ്ടിക്കേറ്റിന്റെയും പ്രതിനിധികള്‍ സര്‍ച്ച് കമ്മിറ്റിയിലുണ്ടാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഗവര്‍ണ്ണറുടെ അധികാരം വെട്ടാന്‍ നിയമസഭ പാസ്സാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കുന്നത്. പക്ഷെ ഇതുവരെ ഈ ബില്ലില്‍ ഗവര്‍ണ്ണര്‍ അംഗീകാരം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ആവശ്യം ഗവര്‍ണ്ണര്‍ തള്ളിക്കളയുമെന്ന് ഉറപ്പാണ്.

Leave a Comment

Your email address will not be published. Required fields are marked *