Hivision Channel

പ്രതിഷേധ പ്രകടനവും പൊതുയോഗവും

പേരാവൂര്‍: കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് ലീഗ് നടത്തിയ സമരത്തിന് നേരെ പോലീസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പേരാവൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.മുസ്ലീം ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.സിറാജ് പൂക്കോത്ത് അധ്യക്ഷത വഹിച്ചു.ബ്ലാത്തൂര്‍ അബുബക്കര്‍ ഹാജി,അരിപ്പയില്‍ മുഹമ്മദ്,ഇഎ അബ്ദുള്ള,എന്‍ കെ മുഹമ്മദ്,എം പി അബ്ദു റഹ്മാന്‍,എന്‍ കെ മുഹമ്മദ്,സമീര്‍ പുന്നാട്,എന്‍ കെ ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *