Hivision Channel

ഇന്ധന സെസിലും നികുതി വര്‍ധനവിലും പ്രതിഷേധിച്ച് നിയമസഭയില്‍ പ്രത്യക്ഷ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം

ഇന്ധന സെസിലും നികുതി വര്‍ധനവിലും പ്രതിഷേധിച്ച് നിയമസഭയില്‍ പ്രത്യക്ഷ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം. നാല് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ അനിശ്ചിതകാല സത്യഗ്രഹമിരിക്കും. ഷാഫി പറമ്പില്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍ നാടന്‍, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുക. ബജറ്റ് പൊതു ചര്‍ച്ചക്ക് മുന്‍പേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്. സഭക്ക് പുറത്തും വലിയ തോതില്‍ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കും. 13 ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനയും സെസും പിന്‍വലിപ്പിക്കനാണ് പ്രതിപക്ഷ തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *